image

14 Dec 2023 6:36 PM IST

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മുത്തൂറ്റ്, മണപ്പുറം

MyFin Desk

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മുത്തൂറ്റ്, മണപ്പുറം
X

Summary

  • റെക്കോഡുകൾ മറികടന്ന് കിറ്റെക്സ് ഓഹരികൾ വീണ്ടും 52 ആഴ്ച്ചയിലെ ഉയർച്ചയിൽ
  • കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 2.16 ശതമാനം താഴ്ന്നു


ഡിസംബർ 14ലെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് മണപ്പുറം ഫൈനാൻസ് ഓഹരികൾ. വ്യാപാരമധ്യേ ഉയർന്ന വിലയായ 173.90 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 164.30 രൂപയിൽ നിന്ന് ഓഹരികൾ 4.60 ശതമാനം ഉയർന്ന് 171.85 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 2.4 കോടി ഓഹരികളുടെ വ്യപരമാണ് ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 13907 കോടി രൂപയിലെത്തി.

മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ വ്യപരമധ്യേ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 1507.95 രൂപയിലെത്തി. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 1467.10 രൂപയിൽ നിന്നും 0.95 ശതമാനം ഉയർന്ന് 1481 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ വ്യപാരത്തിൽ 6.9 ലക്ഷം ഓഹരികളുടെ കൈമാറ്റം നടന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 58836 കോടി രൂപയിലെത്തി.

റെക്കോഡുകൾ മാറികടന്ന് കിറ്റെക്സ് ഓഹരികൾ വീണ്ടും 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു. ഇടവ്യപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 238.50 രൂപയിലെത്തി. വ്യാപാരവസാനം ഓഹരികൾ 1.56 ശതമാനം നേട്ടത്തോടെ 238.5 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് മേഖലയിൽ നിന്നും ധനലക്ഷ്മി ബാങ്ക് 0.96 ശതമാനവും ഫെഡറൽ ബാങ്ക് 0.20 ശതമാനവും ഉയര്ന്ന ക്ലോസ് ചെയ്തപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് മുൻദിവസത്തെ അതെ വിലയിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.18 ശതമാനവും സിഎസ്ബി ബാങ്ക് 0.29 ശതമാനവും ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു.

കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 2.16 ശതമാനം താഴ്ന്ന് 270.3 രൂപയിൽ വ്യാപാരംനിർത്തി. വണ്ടർലാ ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ 3.02 ഇടിവ് രേഖപ്പെടുത്തി. ഫാക്ട് ഓഹരികൾ വ്യാപാരവസാനം 1.76 ശതമാനം ഇടിവോടെ 1247.05 രൂപയിൽ ക്ലോസ് ചെയ്തു.