image

13 May 2024 12:44 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ
X

Summary

  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.45 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • ധാലക്ഷ്മി ബാങ്ക് 2.65 ശതമാനവും ഫെഡറൽ ബാങ്ക് 1.09 ശതമാനവും ഉയർന്നു
  • ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ


മെയ് 13ലെ വ്യാപാരത്തിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.71 ശതമാനം ഉയർന്ന ഓഹരികൾ 1691.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2.67 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 68,212 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1753.90 രൂപയും താഴ്ന്ന വില 1022.50 രൂപയുമാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.84 ശതമാനം നേട്ടം നൽകി 39.98 രൂപയിലെത്തി. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടയിൽ ഓഹരികൾ 3.83 ശതമാനം വർദ്ധനവോടെ 289.90 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 3.38 ശതമാനം ഉയർന്ന് 295.45 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.45 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.



ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 2.65 ശതമാനവും ഫെഡറൽ ബാങ്ക് 1.09 ശതമാനവും ഉയർന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.72 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.73 ശതമാനവും സിഎസ്ബി ബാങ്ക് 1.09 ശതമാനവും ഇടിഞ്ഞു.

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.83 ശതമാനം ഇടിഞ്ഞ് 219.70 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.81 നഷ്ടത്തോടെ 1195.20 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.55 ശതമാനം താഴ്ന്ന് 400.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ. നേരിയ ഇടിവോടെ വണ്ടർലാ, വി ഗാർഡ്, മണപ്പുറം ഫിനാൻസ് ഓഹരികൾ ക്ലോസ് ചെയ്തു.


Looker StudioLooker Studio Listed Companies From Kerala chart 13-05-24 Looker Studio turns your data into informative dashboards and reports that are easy to read, easy to share, and fully customizable. (12 kB) https://lookerstudio.google.com/embed/reporting/86e1e8f0-c317-49a8-8f4e-82b5f559367e/page/H6uzD