28 May 2024 12:35 PM GMT
Summary
- കേരള ആയുർവേദ ഓഹരികൾ 2.14 ശതമാനം ഉയർന്നു
- സിഎസ്ബി ബാങ്ക് 0.75 ശതമാനം നേട്ടത്തോടെ 335.45 രൂപയിലെത്തി
- നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവിൽ
മെയ് 28ലെ വ്യാപാരത്തിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ കുതിച്ചുയർന്നു. വ്യാപാരമധ്യേ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1763 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.17 ശതമാനം ഉയർന്ന ഓഹരികൾ 1745.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 1104 രൂപ. ഏകദേശം 15.27 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 68,082 കോടി രൂപയിലെത്തി. ലിസ്റ്റ് ചെയ്തിട്ടുള്ള കേരള കമ്പനികളിൽ വിപണി മൂല്യത്തിൽ ഒന്നാമതുള്ളത് മുത്തൂറ്റ് ഫിനാൻസാണ്. കഴിഞ്ഞ വർഷം 38.87 ശതമാനം ഉയർന്ന ഓഹരികൾ നടപ്പ് വർഷം ഇതുവരെ നൽകിയത് 18.23 ശതമാനം നേട്ടമാണ്.
കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.14 ശതമാനം ഉയർന്ന് 298.15 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 1.47 ശതമാനം നേട്ടം നൽകി 176.60 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.30 ശതമാനത്തിന്റെ വർദ്ധനവോടെ 249.95 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.17 ശതമാനം ഉയർന്നു.
ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.75 ശതമാനം നേട്ടത്തോടെ 335.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ 41.95 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.09 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.08 ശതമാനവും ഫെഡറൽ ബാങ്ക് 2.23 ശതമാനവും ഇടിഞ്ഞു.
നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവിൽ, 3.13 ശതമാനം താഴ്ന്ന ഓഹരികൾ 1909.40 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 2.62 ശതമാനം ഇടിഞ്ഞു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.21 ശതമാനം നഷ്ടം നൽകി 300.70 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 2.03 ശതമാനം താഴ്ന്ന് 224 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപ്പിറ്റൽ ഓഹരികൾ 1.72 ശതമാനം ഇടിഞ്ഞു. ഫാക്ട് ഓഹരികൾ 1.65 ശതമാനം നഷ്ടത്തോടെ 698.90 രൂപയിലെത്തി.