image

9 April 2024 12:04 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മുത്തൂറ്റ് ഫൈനാൻസ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്: 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മുത്തൂറ്റ് ഫൈനാൻസ്
X

Summary

  • വണ്ടർലാ ഓഹരികൾ 3.58 ശതമാനം ഇടിഞ്ഞു
  • ആസ്റ്റർ ഓഹരികളും 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.96 ശതമാനം താഴ്ന്നു


ഏപ്രിൽ ഒൻപതിലെ വ്യാപാരത്തിൽ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 1698.50 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും നേരിയ നേട്ടത്തോടെ ഓഹരികൾ 1675.75 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന 1003.25 രൂപയാണ്, ഇന്നത്തെ താഴ്ന്ന വില 1662.80 രൂപയാണ്. ഏകദേശം 5.53 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 67,201 കോടി രൂപയിലെത്തി.

ആസ്റ്റർ ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 500 രൂപയിലെത്തി. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.21 താഴ്ന്ന് 474 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.62 ശതമാനം ഉയർന്ന് 84.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.42 ശതമാനം നേട്ടം നൽകി 240.05 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 0.81 ശതമാനം വർദ്ധനവോടെ 344.10 റൂഅപ്യിൽ ക്ലോസ് ചെയ്തു. നേരിയ നേട്ടത്തോടെ മണപ്പുറം ഫൈനാൻസ്, ഫാക്ട് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.



ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 1.23 ശതമാനവും ഫെഡറൽ ബാങ്ക് 0.91 ശതമാനവും ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് ഓഹരികൾ 0.53 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.47 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 3.37 ശതമാനവും ഇടിഞ്ഞു.

വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.58 ശതമാനം ഇടിഞ്ഞ് 1041.35 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.79 ശതമാനം താഴ്ന്ന് 425.70 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.45 ശതമാനം നഷ്ടം നൽകി 203.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.96 ശതമാനം ഇടിഞ്ഞ് 1130.25 രൂപയിലെത്തി. നേരിയ ഇടിവോടെ അപ്പോളോ ടയേഴ്‌സ്, പോപ്പുലർ ഓഹരികൾ ക്ലോസ് ചെയ്തു.