image

4 Jan 2024 1:10 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർച്ചയിൽ മുത്തൂറ്റ് ഫൈനാൻസ്

Ahammed Rameez Y

Muthoot finance at 52-week high
X

Summary

  • മണപ്പുറം ഫൈനാൻസും ജിയോജിത്തും 52 ആഴ്ച്ച ഉയർച്ചയിൽ
  • മുത്തൂറ്റ് മൈക്രോഫിൻ ഇടിഞ്ഞത് 0.65 ശതമാനം
  • നേട്ടത്തിലായിരുന്ന കിറ്റെക്സ് ഓഹരികൾ ഇടിഞ്ഞു


ജനുവരി 4ലെ വ്യാപാരം അവസാനിച്ചപ്പോൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് മൂന്ന് കേരള കമ്പനി ഓഹരികൾ. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ്, ജിയോജിത് ഫൈനാൻഷ്യൽ എന്നിവയുടെ ഓഹരികൾ ഉയർന്ന വിലയിലെത്തി.

മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ വ്യാപാരമധ്യേ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 1528.60 രൂപയിലെത്തി. പിന്നീട് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 2.84 ശതമാനത്തിന്റെ വർദ്ധനവോടെ 1517.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരികൾ ഉയർന്നത് 38 ശതമാനത്തോളമാണ്. ഓഹരിയുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 911.25 രൂപ.

ഇൻട്രാ ഡേ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 178.30 രൂപയിലെത്തിയ മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.38 ശതമാനം ഉയർന്ന് വ്യപാരം നിർത്തി. ഓഹരിയുടെ ക്ലോസിങ് വില 176.30 രൂപ. ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 48 ശതമാനം. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. ഇടവ്യാപാരത്തിൽ ഉയർന്ന വിലയായ 86.15 രൂപ ഓഹരികൾ തൊട്ടു. വ്യാപാരവസാനം 0.96 ശതമാനം ഉയർന്ന ഓഹരികൾ 84.05 രൂപയിൽ ക്ലോസ് ചെയ്തു.

നേട്ടം വിടാതെ കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. മുൻ ദിവസത്തേക്കാളും 1.17 ശതമാനം ഉയർന്ന ഓഹരികൾ 363.80 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 364.95 രൂപ. 52 ആഴ്ച്ചയിലെ ഉയർന്ന വില 370 രൂപ. വണ്ടർലാ ഓഹരികൾ 0.79 ശതമാനവും കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.൮൯ ശതമാനവും ഉയർന്നു.

ബാങ്കിങ് ഓഹരികളിൽ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.77 ശതമാനം നേട്ടമുണ്ടാക്കി. ഫെഡറൽ ബാങ്ക് ഓഹരികൾ 2.04 ശതമാനവും സിഎസ്ബി ബാങ്ക് ഓഹരികൾ 0.42 ശതമാനവും ഉയർന്നപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് മറ്റൊങ്ങളൊന്നുമില്ലാതെ തുടർന്നു. ധനലക്ഷ്മി ബാങ്ക് 0.63 ശതമാനം ഇടിഞ്ഞു.

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 0.65 ശതമാനം ഇടിവ് രേഖപ്പെടുത്തി. നേട്ടത്തിലായിരുന്ന കിറ്റെക്സ് ഓഹരികൾ ഇന്ന് 1.53 ശതമാനം താഴ്ന്ന് 232.45 രൂപയിലെത്തി.