3 Oct 2024 2:01 PM GMT
Summary
- കിറ്റെക്സ് ഓഹരികൾ 2.68 ശതമാനം നേട്ടത്തിൽ
- അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.53 ശതമാനം നഷ്ടം നൽകി
- സിഎസ്ബി ബാങ്ക് 0.81 ശതമാനം ഉയർന്നു
ഒക്ടോബർ മൂന്നിലെ വ്യാപാരത്തിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.12 ശതമാനം ഉയർന്ന ഓഹരികൾ 387.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 3.52 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 613 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപയും താഴ്ന്ന വില 262 രൂപയുമാണ്.
കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.68 ശതമാനം നേട്ടത്തോടെ 556.45 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഓഹരികൾ 1.19 ശതമാനം കുതിപ്പോടെ 422.30 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 0.90 ശതമാനം വർധനയോടെ 44.93 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 0.81 ശതമാനം ഉയർന്ന് 316.55 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 0.51 ശതമാനം നേട്ടം നൽകി 220.75 രൂപയിലെത്തി.
അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.53 ശതമാനം നഷ്ടത്തോടെ 525.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 3.23 ശതമാനം ഇടിവിൽ 285 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 3.16 ശതമാനം താഴ്ന്ന് 191.23 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 2.93 ശതമാനം നഷ്ടം നൽകി 36.42 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.86 ശതമാനം ഇടിഞ്ഞ് 315.45 രൂപയിലെത്തി.