30 Aug 2024 1:43 PM GMT
Summary
- ജിയോജിത് ഓഹരികൾ 2.30 ശതമാനം കുതിപ്പിൽ
- ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.88 ശതമാനം നേട്ടത്തിൽ
- ഇടിവ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ
ഓഗസ്റ്റ് 30ലെ വ്യാപാരത്തിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.61 ശതമാനം ഉയർന്ന ഓഹരികൾ 339.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 76,558 ഓഹരികളുടെ വ്യാപാരമായിരുന്നു ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 544 കോടി രൂപയിലെത്തി.
ജിയോജിത് ഓഹരികൾ 2.30 ശതമാനം കുതിപ്പിൽ 131.79 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 1.61 ശതമാനം വർധനയോടെ 981.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.55 ശതമാനം നേട്ടത്തോടെ 488.90 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 1.41 ശതമാനം ഉയർന്ന് 846.60 രൂപയിൽ രൂപയിലെത്തി. ആസ്റ്റർ ഓഹരികൾ 1.13 ശതമാനം നേട്ടം നൽകി 406.70 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.06 ശതമാനം വർധനയോടെ 367.02 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.88 ശതമാനം നേട്ടത്തോടെ 50.99 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 0.31 ശതമാനം ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് നേരിയ നേട്ടത്തോടെ 25.63 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.62 ശതമാനം നഷ്ടത്തോടെ 194.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇടിവ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 3.49 ശതമാനം താഴ്ന്ന് 1886.65 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.68 ശതമാനം നഷ്ടത്തോടെ 311.05 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.28 ശതമാനം താഴ്ന്ന് 2676 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 2.26 ശതമാനം ഇടിവിൽ 205 രൂപയിലെത്തി. നിറ്റാ ജലാറ്റിൻ ഓഹരികൾ 0.76 ശതമാനം ഇടിഞ്ഞ് 817 രൂപയിൽ ക്ലോസ് ചെയ്തു.