image

21 Aug 2024 1:25 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ
X

Summary

  • ഫിലിപ്സ് കാർബൺ ഓഹരികൾ 5.24 ശതമാനം നേട്ടത്തിൽ
  • ഹാരിസൺസ് മലയാളം ഓഹരികൾ 4.94 ശതമാനം ഉയർന്നു
  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.53 ശതമാനം നഷ്ടത്തിൽ


ഓഗസ്റ്റ് 21ലെ വ്യാപാരത്തിൽ മുത്തൂറ്റ് കാപ്പിറ്റൽ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.31 ശതമാനം ഉയർന്ന ഓഹരികൾ 319.05 രൂപയിലാണ് കോസ് ചെയ്തത്. ഏകദേശം 69,903 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 499 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപയും താഴ്ന്ന വില 262 രൂപയുമാണ്.

ഫിലിപ്സ് കാർബൺ ഓഹരികൾ 5.24 ശതമാനം നേട്ടത്തോടെ 445.50 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 4.94 ശതമാനം വർധനയോടെ 233.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 3.22 ശതമാനം കുതിപ്പിൽ 52.64 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 2.21 ശതമാനം ഉയർന്ന് 227.74 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 2.15 ശതമാനം നേട്ടം നൽകി 1915.55 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ രണ്ടു ശതമാനത്തിലധികം കുതിച്ചു.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.53 ശതമാനം നഷ്ടത്തിൽ 44.99 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ ഓഹരികൾ 0.45 ശതമാനം ഇടിവിൽ 217.12 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 0.43 ശതമാനം താഴ്ന്ന് 316 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 0.22 ശതമാനം ഇടിഞ്ഞ് 203.25 രൂപയിലെത്തി.