image

22 Oct 2024 1:20 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കൂപ്പുകുത്തി മുത്തൂറ്റ് കാപിറ്റൽ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കൂപ്പുകുത്തി മുത്തൂറ്റ് കാപിറ്റൽ
X

Summary

  • ജിയോജിത് ഓഹരികൾ 8.14 ശതമാനം ഇടിഞ്ഞു
  • ധനലക്ഷ്മി ബാങ്ക് ഓഹരികൾ 6.64 ശതമാനം കൂപ്പുകുത്തി
  • കേരള ആയുർവേദ ഓഹരികൾ 0.90 ശതമാനം ഉയർന്നു


ഒക്ടോബർ 22-ലെ വ്യാപാരത്തിൽ മിക്ക കേരള കമ്പനികളും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ കുത്തനെ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.16 ശതമാനം താഴ്ന്ന ഓഹരികൾ 327.05 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 1.11 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 585 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 444.85 രൂപയും താഴ്ന്ന വില 262 രൂപയുമാണ്.

ജിയോജിത് ഓഹരികൾ 8.14 ശതമാനം ഇടിഞ്ഞ് 122.50 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 5.93 ശതമാനം ഇടിഞ്ഞ് 37.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഓഹരികൾ 5.39 ശതമാനം നഷ്ടത്തോടെ 405.20 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 5.04 ശതമാനം ഇടവിൽ 139.50 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ അഞ്ച് ശതമാനം നഷ്ടം നൽകി 1454.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 4.87 ശതമാനവും ഫാക്ട് ഓഹരികൾ 4.29 ശതമാനവും ഇടിഞ്ഞു.

ധനലക്ഷ്മി ബാങ്ക് ഓഹരികൾ 6.64 ശതമാനം കൂപ്പുകുത്തി 34.28 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 4.86 ശതമാനം നഷ്ടത്തിൽ 23.71 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2.62 ശതമാനം ഇടിവോടെ 44.26 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 2.09 ശതമാനം താഴ്ന്ന് 189.34 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 1.09 ശതമാനം ഇടിഞ്ഞു.

കേരള ആയുർവേദ ഓഹരികൾ 0.90 ശതമാനം കുതിപ്പോടെ 267.95 രൂപയിലെത്തി.