image

18 July 2024 2:22 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം ഫിനാൻസ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം ഫിനാൻസ്
X

Summary

  • കേരള ആയുർവേദ ഓഹരികൾ 3.15 ശതമാനം ഉയർന്നു
  • ഫെഡറൽ ബാങ്ക് 0.64 ശതമാനം നേട്ടം നൽകി
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.41 ശതമാനം നഷ്ടം നൽകി


ജൂലൈ 18ലെ വ്യാപാരത്തിൽ മണപ്പുറം ഫിനാൻസ് ഓഹരികൾ 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന വിലയായ 229.40 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.49 ശതമാനം ഉയർന്ന ഓഹരികൾ 228.32 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2.21 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 18,672 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 124.85 രൂപയാണ്.

കേരള ആയുർവേദ ഓഹരികൾ 3.15 ശതമാനം നേട്ടത്തോടെ 317.35 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.74 ശതമാനം വർധനയോടെ 1848.15 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 0.14 ശതമാനവും വി ഗാർഡ് ഓഹരികൾ 0.09 ശതമാനവും ഉയർന്നു.

ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.64 ശതമാനം നേട്ടം നൽകി 196.60 രൂപയിൽ എത്തി. സിഎസ്ബി ബാങ്ക് 0.40 ശതമാനം ഉയർന്ന് 361.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.19 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.12 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.32 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.41 ശതമാനം നഷ്ടം നൽകി 2622.45 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 3.53 ശതമാനം ഇടിഞ്ഞ് 1074.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 3.03 ശതമാനം നഷ്ടത്തോടെ 226.23 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.63 ശതമാനം താഴ്ന്ന് 240.75 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.54 ശതമാനം ഇടിഞ്ഞ് 519.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.