image

22 Dec 2023 11:51 AM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം

MyFin Desk

Kerala companies hit 52-week high in Manappuram today
X

Summary

  • നേട്ടം തുടർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ
  • ഇടിവ് തുടർന്ന് അപ്പോളോ ടയേഴ്‌സ് ഓഹരികൾ
  • സൗത്ത് ഇന്ത്യൻ ബാങ്ക് 0.93 ശതമാനം ഇടിവ് രേഖപ്പെടുത്തി


ഡിസംബർ 22 ലെ വ്യപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് മണപ്പുറം ഫൈനാൻസ് ഓഹരികൾ. വ്യപാരവസാനം ഓഹരികൾ ഉയർന്ന വിലയായ 177.55 രൂപയിൽ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 4.46 ശതമാനം ഉയർന്നതാണിത്. ഒരു മാസ കാലയളവിൽ ഓഹരികൾ 15 ശതമാനത്തോളം നേട്ടം നൽകി. ഓഹരിയുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 101.15 രൂപ.

നേട്ടം തുടർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ. മുൻ ദിവസം 9 ശതമാനം ഉയർന്ന ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 11.45 ശതമാനം ഉയർന്ന് 176.65 രൂപയിൽ ക്ലോസ് ചെയ്തു. രണ്ടു ദിവസത്തിൽ മാത്രം 20 ശതമാനത്തോളമാണ് ഓഹരികൾ ഉയർന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിൽ ഓഹരികൾ ഉയർന്നത് 23 ശതമാനത്തോളമാണ്. ഒരു മാസ കാലയളവിലെ ഓഹരികൾ നൽകിയ നേട്ടം 30 ശതമാനമാണ്.

ബാങ്കിങ് ഓഹരികളിൽ ഇഎസ്ബി ബാങ്ക് 0.43 ശതമാനവും ഫെഡറൽ ബാങ്ക് 0.03 ശതമാനവും ഉയർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.79 ശതമാനവും ധാലക്ഷ്മി ബാങ്ക് 0.84 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.93 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഫാക്ട് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.94 ശതമാനം ഉയർന്ന് 794.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.08 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 1301.4 രൂപയിലെത്തി.

ഇടിവ് തുടരുന്ന അപ്പോളോ ടയേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യപാരത്തിലും 0.63 ശതമാനം ഇടിഞ്ഞു. നേട്ടത്തിലായിരുന്ന ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 0.19 ശതമാനം താഴ്ന്ന് 79.25 രൂപയിൽ ക്ലോസ് ചെയ്തു.