3 Jan 2024 11:22 AM GMT
Summary
- ജിയോജിത് ഓഹരികൾ 5.45 ശതമാനം ഉയർന്നു
- വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് 52 ആഴ്ച്ചയിലെ ഉയർന്ന വിലയില്‍
- കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇടിവില്‍
ജനുവരി മൂന്നിലെ വ്യാപാരം അവസാനിച്ചപ്പോൾ നഷ്ട വ്യാപാരം തുടർന്ന മണപ്പുറം ഫൈനാൻസ് ഓഹരികൾ 3.20 ശതമാനം നേട്ടത്തിൽ. മുൻദിവസത്തെ ക്ലോസിങ് വിലയായി 168.50 രൂപയിൽ നിന്നും 5.4 രൂപ ഉയർന്ന ഓഹരികൾ 173.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 177.55 രൂപയും താഴ്ന്നത് 101.15 രൂപയുമാണ്.
ഇന്നത്തെ വ്യപാരത്തിൽ ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്ന് 5.45 ശതമാനം ഉയർന്ന് 83.25 രൂപയിലെത്തി. വ്യാപാരാവസാനം 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 179 രൂപയിലെത്തി. ഓഹരികളുടെ ക്ലോസിങ് വില 177.90 രൂപ. കിറ്റെക്സ് ഓഹരികൾ ഇന്നും ഉയർന്നു. മുൻ ദിവസം 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 1.81 ശതമാനം നേട്ടത്തോടെ 236.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.45 ശതമാനവും മുത്തൂറ്റ് മൈക്രോഫിന് 0.20 ശതമാനവും ഉയർന്നു.
ബാങ്കിങ് ഓഹരികളിൽ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.22 ശതമാനം ഉയർന്ന് 70.40 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 0.10 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.37 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.47 ശതമാനവും സിഎസ്ബി ബാങ്ക് 2.21 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
നേട്ടം തുടർന്നിരുന്നു കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 0.85 ശതമാനം ഇടിഞ്ഞ് 359.60 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.19 ശതമാനം താഴ്ന്ന് 1351.20 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 0.12 ശതമാനത്തിന്റെ ഇടിവോടെ 819.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.