image

10 July 2024 1:53 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം ഫിനാൻസ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം ഫിനാൻസ്
X

Summary

  • വി-ഗാർഡ് ഓഹരികൾ 2.11 ശതമാനം ഉയർന്നു
  • ഫെഡറൽ ബാങ്ക് 0.48 ശതമാനം നേട്ടം നൽകി
  • ഫാക്ട് ഓഹരികൾ 5.27 ശതമാനം ഇടിഞ്ഞു


ജൂലൈ 10 ലെ വ്യാപാരത്തിൽ മണപ്പുറം ഫിനാൻസ് ഓഹരികൾ 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന വിലയായ 216 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.87 ശതമാനം ഉയർന്ന ഓഹരികൾ 212.51 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 122.60 രൂപയാണ്. ഏകദേശം 2.57 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 17,483 കോടി രൂപയിലെത്തി.

വി-ഗാർഡ് ഓഹരികൾ 2.11 ശതമാനം നേട്ടത്തോടെ 472.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.42 ശതമാനം വർധനയോടെ 503.90 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.92 ശതമാനം ഉയർന്ന് 1823.70 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.32 ശതമാനം നേട്ടം നൽകി 342 രൂപയിലെത്തി.


ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.48 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.17 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.10 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.42 ശതമാനവും സിഎസ്ബി ബാങ്ക് 1.43 ശതമാനവും ഇടിഞ്ഞു.

ഹാരിസൺസ് മലയാളം ഓഹരികൾ 5.46 ശതമാനം താഴ്ന്ന് 223.41 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 5.27 ശതമാനം നഷ്ടത്തോടെ 1047.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.46 ശതമാനം ഇടിഞ്ഞ് 303.60 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.26 ശതമാനം നഷ്ടം നൽകി 2727.25 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ്, പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു.