image

6 Sep 2024 1:02 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കിറ്റെക്സ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കിറ്റെക്സ്
X

Summary

  • ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.67 ശതമാനം നേട്ടത്തിൽ
  • ഫെഡറൽ ബാങ്ക് 3.27 ശതമാനം ഇടിഞ്ഞു
  • ഫാക്ട് ഓഹരികൾ 3.37 ശതമാനം നഷ്ടത്തിൽ


സെപ്റ്റംബർ ആറിലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 467.60 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 9.42 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 465.15 രൂപയിലാണ്. ഏകദേശം 19 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2820 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 177 രൂപയാണ്.

ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.67 ശതമാനം നേട്ടത്തോടെ 412.80 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 0.69 ശതമാനം വർധനയോടെ 322 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 0.33 ശതമാനം ഉയർന്ന് 227.34 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ നേരിയ നേട്ടത്തോടെ 466.55 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 1.28 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.19 ശതമാനവും ഫെഡറൽ ബാങ്ക് 3.27 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.37 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.14 ശതമാനവും ഇടിഞ്ഞു.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.37 ശതമാനം നഷ്ടത്തോടെ 974.05 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 3.08 ശതമാനം ഇടിഞ്ഞ് 44.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.88 ശതമാനം ഇടിവിൽ 477.05 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.80 ശതമാനം താഴ്ന്ന് 366.15 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 2.74 ശതമാനം നഷ്ടം നൽകി.