14 Aug 2024 1:02 PM GMT
Summary
- ഫിലിപ്സ് കാർബൺ ഓഹരികൾ 3.16 ശതമാനം നേട്ടത്തിൽ
- ഫെഡറൽ ബാങ്ക് 0.26 ശതമാനം നേട്ടത്തോടെ 202.73 രൂപയിലെത്തി
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 9.51 ശതമാനം ഇടിവിൽ
ഓഗസ്റ്റ് 14ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 19.79 ശതമാനം ഉയർന്ന ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 286.20 രൂപയിലാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 287.60 രൂപയും താഴ്ന്ന വില 176.20 രൂപയുമാണ്. ഏകദേശം 63.87 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1592 കോടി രൂപയിലെത്തി. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 22 ശതമാനമാണ്.
ഫിലിപ്സ് കാർബൺ ഓഹരികൾ 3.16 ശതമാനം നേട്ടത്തോടെ 386.80 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 1.48 ശതമാനം വർധനയോടെ 797.65 രൂപയിലെത്തി. നിറ്റാ ജലാറ്റിൻ ഓഹരികൾ 0.71 ശതമാനം ഉയർന്ന് 796.90 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.51 ശതമാനം നേട്ടം നൽകി 2215.50 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.26 ശതമാനം നേട്ടത്തോടെ 202.73 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 0.40 ശതമാനവും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 1.67 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.88 ശതമാനവും സിഎസ്ബി ബാങ്ക് 2.04 ശതമാനവും ഇടിഞ്ഞു.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 9.51 ശതമാനം നഷ്ടത്തോടെ 2682 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഓഹരികൾ 5.43 ശതമാനം ഇടിവിൽ 216.68 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 4.30 ശതമാനം താഴ്ന്ന് 220.76 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 3.70 ശതമാനം ഇടിഞ്ഞ് 925.35 രൂപയിൽ ക്ലോസ് ചെയ്തു.