19 Aug 2024 1:45 PM GMT
Summary
- നിറ്റാ ജലാറ്റിൻ ഓഹരികൾ 5.36 ശതമാനം നേട്ടത്തിൽ
- സൗത്ത് ഇന്ത്യൻ ബാങ്ക് 2.60 ശതമാനം ഉയർന്നു
- വി-ഗാർഡ് ഓഹരികൾ 7.75 ശതമാനം ഇടിവിൽ
ഓഗസ്റ്റ് 19ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ കുതിച്ചുയരാണ്. ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 375 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 14.21 ശതമാനം ഉയർന്ന ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 369.84 രൂപയിലാണ്. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 57 ശതമാനം നേട്ടമാണ്. ഏകദേശം 1.20 കോടി ഓഹരികളുടെ വ്യാപരമാണ് ഇന്ന് വിപണിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2153 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 176.50 രൂപയാണ്.
നിറ്റാ ജലാറ്റിൻ ഓഹരികൾ 5.36 ശതമാനം നേട്ടത്തോടെ 839.40 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 3.02 ശതമാനം ഉയർന്ന് 416.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 3.02 ശതമാനം ഉയർന്ന് 416.80 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 2.54 ശതമാനം നേട്ടം നൽകി 104.92 രൂപയിൽ ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 2.60 ശതമാനം ഉയർന്ന് 25.63 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2.59 ശതമാനം നേട്ടത്തോടെ 51.45 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഒരു ശതമാനം നേട്ടത്തിൽ 322.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 0.48 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.20 ശതമാനവും ഇടിഞ്ഞു.
വി-ഗാർഡ് ഓഹരികൾ 7.75 ശതമാനം നഷ്ടത്തോടെ 483.55 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 4.08 ശതമാനം ഇടിഞ്ഞ് 549.55 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.97 ശതമാനം താഴ്ന്ന് 2861.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.96 ശതമാനം ഇടിവോടെ 2155.45 ക്ലോസ് ചെയ്തു.