16 Aug 2024 1:52 PM GMT
Summary
- കെഎസ്ഇ ലിമിറ്റ് ഓഹരികൾ 9.94 ശതമാനം നേട്ടത്തിൽ
- സൗത്ത് ഇന്ത്യൻ ബാങ്ക് 3.78 ശതമാനം ഉയർന്നു
- കൊച്ചിൻ മിനറൽസ് ഓഹരികൾ 5.99 ശതമാനം ഇടിഞ്ഞു
ഓഗസ്റ്റ് 16ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 339.10 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 13.14 ശതമാനം ഉയർന്ന ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 323.82 രൂപയിലാണ്. ഏകദേശം 1.37 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1909 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 176.20 രൂപയാണ്. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 38.28 ശതമാനമാണ്.
കെഎസ്ഇ ലിമിറ്റ് ഓഹരികൾ 9.94 ശതമാനം നേട്ടത്തോടെ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 2948.65 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 4.60 ശതമാനം വർധനയോടെ 404.60 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 3.73 ശതമാനം ഉയർന്ന് 225.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 3.52 ശതമാനം നേട്ടം നൽകി 228.52 രൂപയിലെത്തി.
ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 3.78 ശതമാനം ഉയർന്ന് 24.98 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.83 ശതമാനം നേട്ടത്തോടെ 40.17 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 0.47 ശതമാനം വർധനയോടെ 318.85 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 0.46 ശതമാനവും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 0.08 ശതമാനവും ഉയർന്നു.
കൊച്ചിൻ മിനറൽസ് ഓഹരികൾ 5.99 ശതമാനം ഇടിഞ്ഞ് 302.65 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 2.90 ശതമാനം നഷ്ടത്തോടെ 316.45 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.77 ശതമാനം താഴ്ന്ന് 2198.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 0.29 ശതമാനം ഇടിവിൽ 214.94 ക്ലോസ് ചെയ്തു.