2 Jan 2024 12:34 PM GMT
Summary
- സർവകാല ഉയരത്തിൽ കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ
- ഇടിവ് തുടർന്ന് മണപ്പുറം ഫൈനാൻസ് ഓഹരികൾ
- ഫെഡറൽ ബാങ്ക് ഓഹരികൾ 2.97% ഇടിവ് രേഖപ്പെടുത്തി
ജനുവരി രണ്ടിലെ വ്യാപാരത്തിൽ നാല് കമ്പനികളുടെ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. കല്യാൺ ജ്വലേഴ്‌സ് ഇക്കൂട്ടത്തിൽ സർവകാല ഉയരത്തിലുമെത്തി. കിറ്റെക്സ്, ഈസ്റ്റേൺ ട്രെഡ്‍സ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് എന്നീ കമ്പനികളുടെ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി.
ഇന്നത്തെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ 3.30 ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 245.75 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 7.40 രൂപ ഉയർന്ന് 231.85 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. ഓഹരിയുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 136 രൂപ.
നേട്ടം തുടർന്ന് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. ഇന്നത്തെ ഇടവ്യാപാരത്തിൽ ഓഹരികൾ സർവകാല ഉയരമായ 370 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.11 ശതമാനം ഉയർന്ന ഓഹരികൾ 362.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ 48.53 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് നടന്നത്. ഓഹരിയുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 100.95 രൂപയാണ്.
കൊച്ചിൻ മിനറൽ ആൻഡ് റുട്ടൽ ഓഹരികൾ വ്യാപാരവസാനം 3.83 ശതമാനം നേട്ടത്തോടെ 284.55 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 4.43 ശതമാനം ഉയർന്ന് 173.25 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.90 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. ക്ലോസിങ് വില 47.75 രൂപ.
ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 2.42 ശതമാനത്തിന്റെ വർദ്ധനവോടെ 31.70 രൂപയിൽ വ്യാപാരം നിർത്തി. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 34.10 രൂപയും താഴ്ന്നത് 13.50 രൂപയുമാണ്. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ 0.94 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.൭൪ ശതമാനവും ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് ഓഹരികൾ 0.23 ശതമാനവും ഫെഡറൽ ബാങ്ക് ഓഹരികൾ 2.97 ശതമാനാവും ഇടിവ് രേഖപ്പെടുത്തി.
ഇടിവ് തുടർന്ന് മണപ്പുറം ഫൈനാൻസ് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 1.66 ശതമാനം ഇടിവോടെ 168.50 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 0.79 ശതമാനം നഷ്ടത്തോടെ. മുത്തൂറ് ഫൈനാൻസ് ഓഹരികളും 0.77 ശതമാനം ഇടിഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ നേരിയ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു.