image

27 Jan 2025 12:23 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: കുത്തനെ ഇടിഞ്ഞ് കേരള ആയുർവേദ ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്: കുത്തനെ ഇടിഞ്ഞ് കേരള ആയുർവേദ ഓഹരികൾ
X

Summary

  • ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 6.84 ശതമാനം ഇടിഞ്ഞു
  • ഫെഡറൽ ബാങ്ക് ഓഹരികൾ 1.61 ശതമാനം ഉയർന്നു


കേരള കമ്പനികൾ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് കേരള ആയുർവേദ ഓഹരികളാണ്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.89 ശതമാന ഇടിഞ്ഞ ഓഹരികൾ 421.4 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 545 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 486.90 രൂപയും താഴ്ന്ന വില 249.95 രൂപയുമാണ്.

ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 6.84 ശതമാനം ഇടിഞ്ഞ് 160.30 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 6.24 ശതമാനം ഇടിവോടെ 717.30 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 6.23 ശതമാനം നഷ്ടം നൽകി 184.46 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 5.82 ശതമാനം താഴ്ന്ന് 243.60 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 5.65 ശതമാനം ഇടിവോടെ 899.10 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്സ് ഓഹരികൾ അഞ്ചു ശതമാനത്തോളം നഷ്ടം നൽകിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫെഡറൽ ബാങ്ക് ഓഹരികൾ 1.61 ശതമാനം ഉയർന്ന് 191.14 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.27 ശതമാനം നേട്ടത്തോടെ 39.77 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 0.42 ശതമാനം വർധനയോടെ 211.06 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ ഇന്ന് ക്ലോസ് ചെയ്തത് നേരിയ നേട്ടത്തോടെയാണ്.