image

28 Dec 2023 1:10 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 4 ശതമാനം ഉയർന്ന് കേരള ആയുർവേദ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; 4 ശതമാനം ഉയർന്ന് കേരള ആയുർവേദ
X

Summary

  • ഇടിവിലായിരുന്ന ഹാരിസൺസ് മലയാളം ഓഹരികൾ തിരിച്ചു കയറി
  • നഷ്ടം തുടർന്ന മുത്തൂറ്റ് ഫിൻകോർപ് ഓഹരികൾ ഇന്നും 3.13 ശതമാനം ഇടിഞ്ഞു
  • ധനലക്ഷ്മി ബാങ്ക് 1.19 ശതമാനം ഉയർന്നു


ഡിസംബർ 28-ലെ വ്യാപാരവസാനം 4 ശതമാനം ഉയർന്ന് കേരളം ആയുർവേദ ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 4.06 ശതമാനം ഉയർന്ന ഓഹരികൾ 260.15 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നത്തെ ഉയർന്ന വിലയും ഇത് തന്നെയായിരുന്നു. 52 ആഴ്ച്ചയിലെ ഓഹരികളുടെ ഉയർന്ന വില 283.50 രൂപയും താഴ്ന്നത് 75.70 രൂപയുമാണ്.

ബാങ്കിങ് മേഖലയിൽ നിന്നും ധനലക്ഷ്മി ബാങ്ക് 1.19 ശതമാനം ഉയർന്ന് 29.85 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 0.97 ശതമാനം നേട്ടത്തോടെ 155.50 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരിജകൾ 0.60 ശതമാനവുംസൗത്ത് ഇന്ത്യൻ ബാങ്ക് 0.19 ശതമാനം നേട്ടത്തോടെ വ്യാപാരം നിർത്തി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഇന്നത്തെ വ്യാപാരത്തിൽ 1.57 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇടിവിലായിരുന്ന ഹാരിസൺസ് മലയാളം ഓഹരികൾ തിരിച്ചു കയറി. വ്യാപാരവസാനം ഓഹരികൾ 0.94 ശതമാനം ഉയർന്ന് 182.45 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഒരു ശതമാനം വർധനയുടെ 1492 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.52 ശതമാനം നേട്ടം രേഖപ്പെടുത്തി. ഫാക്ട് ഓഹരികൾ 0.61 ശതമാനത്തിന്റെ ഉയർച്ചയിൽ 808.65 രൂപയിൽ ക്ലോസ് ചെയ്തു.

കര കയറാത്തെ മുത്തൂറ്റ് ഫിൻകോർപ് ഓഹരികൾ. നഷ്ടം തുടർന്ന ഓഹരികൾ ഇന്നും 3.13 ശതമാനം ഇടിഞ്ഞു. ഓഹരികളുടെ ക്ലോസിങ് വില 255.70 രൂപ. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 4.77 ശതമാനത്തിന്റെ ഇടിവിൽ 77.90 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളും ഇന്നത്തെ വ്യപാരത്തിൽ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ക്ലോസിങ് വില 1345.05 രൂപ.