13 March 2024 11:55 AM GMT
Summary
- കുത്തനെ ഇടിഞ്ഞ് കിറ്റെക്സ് ഓഹരികൾ
- ഇടിവ് തുടർന്ന് കേരള ബാങ്കിങ് മേഖല
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 10.67 ശതമാനം താഴ്ന്നു
മാർച്ച് 13ലെ വ്യാപാരവസാനം കല്യാൺ ഓഹരികൾ നേട്ടത്തിൽ. മുൻ ദിവസത്തെ ക്ലോസിംഗ് വിലയായ 381.50 രൂപയിൽ നിന്നും 2.25 ശതമാനം ഉയർന്ന ഓഹരികൾ 390.10 രൂപയിൽ ക്ലോസ് ചെയ്തു. ഏറെ അസ്ഥിരമായ വ്യാപാരമാണ് ഇന്ന് ആഭ്യന്തര വിപണിയിൽ നടന്നത്. രണ്ടു ദിവസത്തെ ഇടിവിന് ശേഷമാണ് ഓഹരികൾ ഇന്ന് നേട്ടത്തിലെത്തിയത്. ഏകദേശം 88.99 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 39,312 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 419.40 രൂപയും താഴ്ന്നത് 100.95 രൂപയുമാണ്.
ഇടിവ് തുടർന്ന് കേരള ബാങ്കിങ് മേഖല. ഇന്നത്തെ വ്യാപാരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ 2.14 ശതമാനം താഴ്ന്ന് 148.50 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.53 ശതമാനത്തിന്റെ നഷ്ടത്തോടെ 55.95 രൂപയിൽ കോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 5.23 ശതമാനം ഇടിഞ്ഞ് 26.25 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 5.36 ശതമാനത്തിന്റെ ഇടിവോടെ 335.80 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ ഇന്നും അഞ്ചു ശതമാനം ഇടിഞ്ഞു.
കുത്തനെ ഇടിഞ്ഞ് കിറ്റെക്സ് ഓഹരികൾ. ഇടിവ് തുടരുന്ന ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 12.35 ശതമാനം ഇടിഞ്ഞ് 180.90 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 10.67 ശതമാനം താഴ്ന്ന് 730.80 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 9.18 ശതമാനത്തിന്റെ നഷ്ടത്തിൽ 593.40 രൂപയിലെത്തി. മുത്തൂറ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 3.55 ശതമാനവും 5.46 ശതമാനവും ഇടിഞ്ഞു. ജിയോജിത്, വി ഗാർഡ് ഓഹരികൾ ഏഴു ശതമാനത്തിലധികവും താഴ്ന്നു. വണ്ടർലാ ഓഹരികൾ 6.18 ശതമാനം ഇടിഞ്ഞ് 837 രൂപയിലെത്തി.