image

23 Sep 2024 1:52 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; പൊൻ തിളക്കത്തിൽ കല്യാൺ ജ്വല്ലേഴ്‌സ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; പൊൻ തിളക്കത്തിൽ കല്യാൺ ജ്വല്ലേഴ്‌സ്
X

Summary

  • കൊച്ചിൻ മിനറൽസ് ഓഹരികൾ 3.09 ശതമാനം നേട്ടത്തിൽ
  • ധനലക്ഷ്മി ബാങ്ക് 3.55 ശതമാനം കുതിപ്പിൽ
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.58 ശതമാനം ഇടിഞ്ഞു


സെപ്റ്റംബർ 23ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ സർവകാല ഉയരമായ 786.25 രൂപയിലെത്തി. വ്യാപാരവസാനം 5.22 ശതമാനം ഉയർന്ന ഓഹരികൾ 768.65 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 2.49 കോടി ഓഹരികളുടെ വ്യാപാരമായിരുന്നു ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയയുടെ വിപണി മൂല്യം 75,352 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 202.80 രൂപയാണ്. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 25 ശതമാനം നേട്ടമാണ്.

കൊച്ചിൻ മിനറൽസ് ഓഹരികൾ 3.09 ശതമാനം നേട്ടത്തോടെ 335.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ 2.19 ശതമാനം കുതിപ്പോടെ 899.70 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.13 ശതമാനം ഉയർന്ന് 356.95 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.77 ശതമാനം വർധനയോടെ 2024.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.49 ശതമാനം നേട്ടം നൽകി 208.54 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 3.55 ശതമാനം കുതിപ്പോടെ 38.51 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 2.85 ശതമാനം വർധനയോടെ 25.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 1.41 ശതമാനം നേട്ടത്തോടെ 187.65 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.22 ശതമാനവും സിഎസ്ബി ബാങ്ക് 0.40 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.58 ശതമാനം ഇടിവിൽ 1780 രൂപയിലെത്തി. ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 3.56 ശതമാനം നഷ്ടത്തോടെ 44.17 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 3.33 ശതമാനം താഴ്ന്ന് 466.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.54 ശതമാനം ഇടിഞ്ഞ് 2339.85 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 1.99 ശതമാനം നഷ്ടം നൽകി 302.95 രൂപയിൽ ക്ലോസ് ചെയ്തു.