28 Jun 2024 2:00 PM GMT
Summary
- അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.70 ശതമാനം ഉയർന്നു
- മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.56 ശതമാനം താഴ്ന്നു
- കിറ്റെക്സ് ഓഹരികൾ 209.34 രൂപയിൽ ക്ലോസ് ചെയ്തു
ജൂൺ 28ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ സർവ്വകാല ഉയരമായ 546 കോടി രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.22 ശതമാനം ഉയർന്ന ഓഹരികൾ 501.15 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 135.55 രൂപയാണ്. ഏകദേശം 94.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 47,058 കോടി രൂപയിലെത്തി.
അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.70 ശതമാനം ഉയർന്ന് 541.90 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 2.78 ശതമാനം നേട്ടം നൽകി. ഹാരിസൺസ് മലയാളം ഓഹരികൾ 1.52 ശതമാനം വർധനയോടെ 201.94 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 209.34 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക്, നേട്ടത്തോടെ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇടിഞ്ഞു.
മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.56 ശതമാനം താഴ്ന്ന് 306.65 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 2.56 ശതമാനം ഇടിഞ്ഞ് 239.05 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 240.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.83 ശതമാനം നഷ്ടം നൽകി.