image

26 Jun 2024 1:41 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ
X

Summary

  • ഫെഡറൽ ബാങ്ക് 0.66 ശതമാനം നേട്ടം നൽകി
  • ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.42 ശതമാനം ഉയർന്നു
  • കേരള ആയുർവേദ ഓഹരികൾ 2.38 ശതമാനം നഷ്ടത്തോടെ 310.10 രൂപയിലെത്തി


ജൂൺ 26ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.22 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 456.65 രൂപയിലാണ്. ഏകദേശം 38.75 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 46,501 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 464.95 രൂപയും താഴ്ന്ന വില 127.15 രൂപയുമാണ്.

ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.42 ശതമാനം ഉയർന്ന് 205.72 രൂപയിലാണ് ക്ലോസ് ചെയ്തത്. വി-ഗാർഡ് ഓഹരികൾ 2.63 ശതമാനം നേട്ടത്തോടെ 434.30 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.64 ശതമാനം വർധനയോടെ 196.27 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. ഫാക്ട്, കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.


ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 0.66 ശതമാനവും സിഎസ്ബി ബാങ്ക് 0.06 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.15 ശതമാനവും ഉയർന്നു. ധനലക്ഷ്മി ബാങ്ക് 0.25 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.62 ശതമാനവും ഇടിഞ്ഞു.

കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.38 ശതമാനം നഷ്ടത്തോടെ 310.10 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 2.29 ശതമാനം താഴ്ന്നു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.89 ശതമാനം ഇടിഞ്ഞ് 313.80 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.35 ശതമാനം നഷ്ടം നൽകി 212 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.