11 Jan 2024 12:11 PM GMT
ജനുവരി 11ലെ വ്യാപാരം അവസാനിച്ചപ്പോൾ നാല് കമ്പനികൾ സർവ കാല mഉയർന്ന വിലയിലെത്തി. കേരള ആയുർവേദ, കല്യാൺ ജ്വലേഴ്‌സ്, നിറ്റാ ജെലാറ്റിൻ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് എന്നിവയുടെ ഓഹരികളാണ് ഉയർന്ന വില തൊട്ടത്.
കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ വ്യാപാരമധ്യേ സർവകാല ഉയരമായ 393 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 390.15 രൂപയിൽ നിന്നും 2.78 ശതമാനം ഉയർന്ന ഓഹരികൾ 390.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 100.95 രൂപ.
എക്കാലത്തെയും ഉയർന്ന വില തൊട്ട് കേരള ആയുർവേദ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 299.10 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.98 ശതമാനം നേട്ടമായുണ്ടാക്കിയ ഓഹരികൾ 299.10 രൂപയിൽ വ്യാപാരം നിർത്തി.
നിറ്റാ ജെലാറ്റിൻ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ സർവകാല ഉയരത്തിലെത്തി. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 1184 രൂപ തൊട്ടു. വ്യാപാരവസാനം ഓഹരികൾ 1.68 ശതമാനം ഉയർന്ന് 1150.90 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയായ 185 രൂപയിലെത്തി. ഓഹരികൾ 1.62 ശതമാനം വർദ്ധനവോടെ 184.95 രൂപയിൽ വ്യാപാരം നിർത്തി.
മണപ്പുറം ഫൈനാൻസ് ഓഹരികൾ 3.69 ശതമാനം നേട്ടമാണ് ഇന്നത്തെ വ്യപാരത്തിൽ നൽകിയത്. ഓഹരികൾ 174.25 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.30 ശതമാനം ഉയർന്നു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.95 ശതമാനം നേട്ടം രേഖപ്പെടുത്തി.
ബാങ്കിങ് ഓഹരികൾ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ഓഹരികൾ 1.56 ശതമാനവും സിഎസ്ബി ബാങ്ക് ഓഹരികൾ 1.19 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.76 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.92 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.82 ശതമാനവും ഇടിഞ്ഞു.
കുതിച്ചുയർന്ന കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യപാരവസാനം 1.77 ശതമാനം താഴ്ന്നു. മുൻ ദിവസം മികച്ച നേട്ടത്തോടെ വായപരം അവസാനിപ്പിച്ച കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.74 ഇടിഞ്ഞു.
കരകയറാതെ മുത്തൂറ്റ് മൈക്രോഫിന്. ഓഹരികൾ ഇന്നും 0.46 ശതമാനം ഇടിവ് രേഖപ്പെടുത്തി.