image

21 Jun 2024 1:24 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ കല്യാണും ഫാക്ടും

Ahammed Rameez Y

Kalyan and Fact at an all-time high
X

Summary

  • വി-ഗാർഡ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • സിഎസ്ബി ബാങ്ക് 0.72 ശതമാനം ഇടിഞ്ഞു
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടവിൽ


ജൂൺ 21ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ്, ഫാക്ട് ഓഹരികൾ സർവ്വകാല ഉയരത്തിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.06 ശതമാനം ഉയർന്ന് 453 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇടവ്യാപാരത്തിൽ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 464.95 തൊട്ടു. ഏകദേശം 1.68 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 43,688 കോടി രൂപയിലെത്തി. ഈ ആഴ്ച്ചയിൽ ഓഹരികൾ ഉയർന്നത് 13.11 ശതമാനമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 121.50 രൂപയാണ്.

ഫാക്ട് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയിലെത്തി. വ്യാപാരവസാനം 4.04 ശതമാനം ഉയർന്ന ഓഹരികൾ 1134.45 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ സർവ്വകാല ഉയരമായ 1187 രൂപയിലെത്തിയിരുന്നു. ഏകദേശം 1.11 കോടി ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 70,511 കോടി രൂപ കടന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 406 രൂപയാണ്.


ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.72 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.25 ശതമാനവും ഫെഡറൽ ബാങ്ക് 1.32 ശതമാനവും ധനലക്ഷ്മി 1.60 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 2.70 ശതമാനവും ഇടിഞ്ഞു.

വി-ഗാർഡ് ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ. വ്യാപാരവസാനം 3.07 ശതമാനം ഉയർന്ന ഓഹരികൾ 424.80 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ്, ഫിലിപ്സ് കാർബൺ, അപ്പോളോ ടയേഴ്‌സ്, ഹാരിസൺസ് മലയാളം, വണ്ടർലാ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ കൊച്ചിൻ ഷിപ്പ് യാർഡ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപിറ്റൽ, മണപ്പുറം ഫിനാൻസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്.