image

23 July 2024 2:06 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ്
X

Summary

  • കൊച്ചിൻ മിനറൽസ് ഓഹരികൾ 6.33 ശതമാനം നേട്ടത്തിൽ
  • ഫെഡറൽ ബാങ്ക് 4.43 ശതമാനം ഉയർന്നു
  • ഫാക്ട് ഓഹരികൾ 6.28 ശതമാനം ഇടിഞ്ഞു


ജൂലൈ 23ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ സർവ്വകാല ഉയരമായ 561.65 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.43 ശതമാനം ഉയർന്ന ഓഹരികൾ 552.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 74.27 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 54,509 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 162.65 രൂപയാണ്. നടപ്പ് വർഷം ഇതുവരെ ഓഹരികൾ ഉയർന്നത് 56 ശതമാനമാണ്.

കൊച്ചിൻ മിനറൽസ് ഓഹരികൾ 6.33 ശതമാനം നേട്ടത്തോടെ 310.90 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 2.46 ശതമാനം വർധനയോടെ 159.64 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 1.70 ശതമാനം ഉയർന്ന് 310.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.90 ശതമാനം നേട്ടം നൽകി 329 രൂപയിലെത്തി.

ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 4.43 ശതമാനം ഉയർന്ന് 197.96 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.36 ശതമാനവും നേട്ടമുണ്ടാക്കി. സിഎസ്ബി ബാങ്ക് 0.25 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.93 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.06 ശതമാനവും ഇടിഞ്ഞു.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.28 ശതമാനം താഴ്ന്ന് 1014.6 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 6.16 ശതമാനം നഷ്ടത്തോടെ 202 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 4.31 ശതമാനം ഇടിഞ്ഞ് 1733.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 2.38 ശതമാനം നഷ്ട്ടം നൽകി.