16 Dec 2024 12:25 PM GMT
Summary
- ഫിലിപ്സ് കാർബൺ ഓഹരികൾ 3.73 ശതമാനം നേട്ടത്തിൽ
- വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഓഹരികൾ 6.10 ശതമാനം ഇടിവിൽ
- ഫാക്ട് ഓഹരികൾ 1.74 ശതമാനം നേട്ടം നൽകി
കേരള കമ്പനികളിൽ ഇന്ന് ഹാരിസൺസ് മലയാളം ഓഹരികളാണ് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.82 ശതമാനം ഉയർന്ന ഓഹരികൾ 318.45 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 3.71 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 539 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 341.85 രൂപയും താഴ്ന്ന വില 149.65 രൂപയുമാണ്.
ഫിലിപ്സ് കാർബൺ ഓഹരികൾ 3.73 ശതമാനം നേട്ടത്തോടെ 488.25 രൂപയിലെത്തി. ഈസ്റ്റേൺ ട്രേഡ്സ് ഓഹരികൾ 2.74 ശതമാനം കുതിപ്പോടെ 37.48 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.69 ശതമാനം ഉയർന്ന് 382.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 2.16 ശതമാനം വർധനയോടെ 763.25 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 1.74 ശതമാനം നേട്ടം നൽകി 1009.70 രൂപയിൽ ക്ലോസ് ചെയ്തു.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഓഹരികൾ 6.10 ശതമാനം ഇടിവിൽ 223.19 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 2.41 ശതമാനം നഷ്ടത്തിൽ 121.74 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നിറ്റാ ജലാറ്റിൻ ഓഹരികൾ 1.70 ശതമാനം താഴ്ന്ന് 804 രൂപയിൽ ക്ലോസ് ചെയ്തു. ടോളിൻസ് ടയേഴ്സ് ഓഹരികൾ 1.42 ശതമാനം ഇടിഞ്ഞ് 215.29 രൂപയിലെത്തി. അപ്പോളോ ടയേഴ്സ് ഓഹരികൾ 1.41 ശതമാനം നഷ്ടത്തിൽ 540.10 രൂപയിൽ ക്ലോസ് ചെയ്തു.