image

16 May 2024 12:41 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; ഉയരങ്ങൾ താണ്ടി ഹാരിസൺസ് മലയാളം

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; ഉയരങ്ങൾ താണ്ടി ഹാരിസൺസ് മലയാളം
X

Summary

  • ഇടിവ് തുടർന്നിരുന്നു പോപ്പുലർ ഓഹരികൾ നേട്ടത്തിൽ
  • ഇന്നലെ കുതിച്ചുയർന്ന ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു
  • വണ്ടർലാ ഓഹരികൾ കൂപ്പുകുത്തി


മെയ് 16ലെ വ്യാപാരത്തിൽ ഹാരിസൺസ് മലയാളം ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.58 ശതമാനം ഉയർന്ന ഓഹരികൾ 192.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 195 രൂപയാണ്. ഏകദേശം 1.20 ലക്ഷം ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 339 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 216 രൂപയും താഴ്ന്ന വില 118.50 രൂപയുമാണ്.

മണപ്പുറം ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.09 ശതമാനം നേട്ടത്തോടെ 185.10 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.96 ശതമാനം ഉയർന്ന് 488.15 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.26 ശതമാനം വർദ്ധനവോടെ 262.15 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ കുതിപ്പ് തുടരുന്നു, 2.02 ശതമാനം ഉയർന്ന ഓഹരികൾ 374.25 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 1.71 ശതമാനം നേട്ടം നൽകി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഒന്നര ശതമാനം ഉയർന്ന് 1696.75 രൂപയിലെത്തി. ഇടിവ് തുടർന്നിരുന്നു പോപ്പുലർ ഓഹരികൾ നേട്ടത്തിൽ, 1.48 ശതമാനം ഉയർന്ന ഓഹരികൾ 215.95 രൂപയിൽ ക്ലോസ് ചെയ്തു.


ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.83 ശതമാനം നേട്ടത്തോടെ 164.10 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.27 ശതമാനവും ധാലക്ഷ്മി ബാങ്ക് 0.35 ശതമാനവും സിഎസ്ബി ബാങ്ക് 2.64 ശതമാനവും ഇടിഞ്ഞു.

ഇന്നലെ കുതിച്ചുയർന്ന ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു, 2.69 ശതമാനം താഴ്ന്ന ഓഹരികൾ 675.85 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ കൂപ്പുകുത്തി, 5.45 ശതമാനം ഇടിഞ്ഞ ഓഹരികൾ 916.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.40 ശതമാനം നഷ്ടം നൽകി 296.75 രൂപയിലെത്തി. നേരിയ ഇടിവിൽ ആസ്റ്റർ ഓഹരികൾ ക്ലോസ് ചെയ്തു.