image

29 April 2024 12:32 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ
X

Summary

  • ഗുജറാത്ത് ഇൻജെക്ട ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു
  • ഫെഡറൽ ബാങ്ക് ഓഹരികൾ 2.13 ശതമാനം ഉയർന്നു
  • പോപ്പുലർ ഓഹരികൾ ഇടിവ് തുടരുന്നു


ഏപ്രിൽ 29ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. വ്യാപാര മധ്യ ഓഹരികൾ ഉയർന്ന വിലയായ 98.75 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.33 ശതമാനം ഉയർന്ന ഓഹരികൾ 97.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 41.80 രൂപയാണ്. ഏകദേശം 36.93 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2219 കോടി രൂപയിലെത്തി.

ഗുജറാത്ത് ഇൻജെക്ട ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു, 1.98 ശതമാനം ഉയർന്ന ഓഹരികൾ 16 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 10 ശതമാനം നേട്ടം നൽകി 188.65 രൂപയിലെത്തി. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 1.52 ശതമാനം വർദ്ധനവോടെ 317.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി ഗാർഡ് ഓഹരികൾ 1.07 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ മണപ്പുറം ഫൈനാൻസ്, വണ്ടർലാ ഓഹരികൾ ക്ലോസ് ചെയ്തു.


ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 2.13 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.97 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.56 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.08 ശതമാനവും ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് 2.72 ശതമാനം ഇടിഞ്ഞു.

കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.85 ശതമാനം താഴ്ന്ന് 411.65 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.04 ശതമാനം ഇടിഞ്ഞ് 1337.95 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.04 ശതമാനം ഇടിഞ്ഞു. പോപ്പുലർ ഓഹരികൾ ഇടിവ് തുടരുന്നു, 0.70 ശതമാനം നഷ്ടം നൽകിയ ഓഹരികൾ 233.50 രൂപയിലെത്തി.