image

9 July 2024 1:36 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ ഹാരിസൺസ് മലയാളം

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ ഹാരിസൺസ് മലയാളം
X

Summary

  • അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.79 ശതമാനം ഉയർന്ന് 536.90 രൂപയിൽ ക്ലോസ് ചെയ്തു
  • സിഎസ്ബി ബാങ്ക് 1.59 ശതമാനം ഉയർന്നു
  • വണ്ടർലാ ഓഹരികൾ 3.33 ശതമാനം നഷ്ടം നൽകി


ജൂലൈ ഒൻപതിലെ വ്യാപാരത്തിൽ ഹാരിസൺസ് മലയാളം ഓഹരികൾ സർവ്വകാല ഉയരത്തിലെത്തി. ഓഹരികൾ വ്യാപാരമധ്യേ ഉയർന്ന വിലയായ 256.24 രൂപ തൊട്ടു. വ്യാപാരവസാനം 10.66 ശതമാനം ഉയർന്ന ഓഹരികൾ 236.31 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 25.97 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 404 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 129.15 രൂപയാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 36 ശതമാനമാണ്.

അപ്പോളോ ടയേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.79 ശതമാനം ഉയർന്ന് 536.90 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കർജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 2.25 ശതമാനം നേട്ടത്തോടെ 101.16 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.54 ശതമാനം വർധനയോടെ 248.69 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.27 ശതമാനം നേട്ടം നൽകി 1807 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ നേട്ടത്തോടെ ആസ്റ്റർ, കല്യാൺ, കിറ്റെക്സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 1.59 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.35 ശതമാനവും സോത് ഇന്ത്യൻ ബാങ്ക് 0.26 ശതമാനവും ഉയർന്നു. ഫെഡറൽ ബാങ്ക് 0.16 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.52 ശതമാനവും ഇടിഞ്ഞു.

വണ്ടർലാ ഓഹരികൾ 3.33 ശതമാനം നഷ്ടം നൽകി 909.90 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 0.78 ശതമാനം ഇടിഞ്ഞ് 462.90 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 0.78 ശതമാനം താഴ്ന്ന് 268.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.53 ശതമാനം നഷ്ടത്തോടെ 311.25 രൂപയിലെത്തി. നേരിയ ഇടിവിൽ ഫാക്ട്, കൊച്ചിൻ ഷിപ്പ് യാർഡ്, മണപ്പുറം ഫിനാൻസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.