image

8 Aug 2024 1:27 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: നേട്ടം തുടർന്ന് ജിയോജിത് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്: നേട്ടം തുടർന്ന് ജിയോജിത് ഓഹരികൾ
X

Summary

  • വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 4.42 ശതമാനം നേട്ടം നൽകി
  • ഫെഡറൽ ബാങ്ക് ഓഹരികൾ 0.56 ശതമാനം ഉയർന്നു
  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 9.01 ശതമാനം ഇടിഞ്ഞു


ഓഗസ്റ്റ് ഏട്ടിലെ വ്യാപാരത്തിൽ ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.58 ശതമാനം ഉയർന്ന ഓഹരികൾ 109.99 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 111 രൂപയായിരുന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 125.50 രൂപയും താഴ്ന്ന വില 45.80 രൂപയുമാണ്. ഏകദേശം 10.89 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത് ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2518 കോടി രൂപയിലെത്തി.

വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 4.42 ശതമാനം നേട്ടത്തോടെ 175.11 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 4.29 ശതമാനം ഉയർന്ന് 402 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 2.20 ശതമാനം വർധനയോടെ 318 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 0.92 ശതമാനം നേട്ടം നൽകി 2651.05 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഓഹരികൾ 0.61 ശതമാനം ഉയർന്ന് 397.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഫെഡറൽ ബാങ്ക് ഓഹരികൾ 0.56 ശതമാനം നേട്ടത്തോടെ 193.78 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.52 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.60 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.59 ശതമാനവും സിഎസ്ബി ബാങ്ക് 1.69 ശതമാനവും നഷ്ടം നൽകി.

മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 9.01 ശതമാനം ഇടിഞ്ഞ് 293.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 2.72 ശതമാനം നഷ്ടത്തോടെ 248.63 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.67 ശതമാനം താഴ്ന്ന് 511.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.58 ശതമാനം നഷ്ടം നൽകി 2312.15 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 1.18 ശതമാനം ഇടിവോടെ 467.20 രൂപയിലെത്തി.