image

15 July 2024 2:27 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: കത്തിക്കയറി ജിയോജിത് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്: കത്തിക്കയറി ജിയോജിത് ഓഹരികൾ
X

Summary

  • അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.04 ശതമാനം നേട്ടം നൽകി
  • സൗത്ത് ഇന്ത്യൻ ബാങ്ക് 0.38 ശതമാനം നേട്ടം നൽകി
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.97 ശതമാനം താഴ്ന്നു


ജൂലൈ 15ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന വിലയായ 124.80 രൂപയിലെത്തി. ഓഹരികൾ മുൻ ദവസത്തെ ക്ലോസിംഗിൽ നിന്നും 15.25 ശതമാനം ഉയർന്ന് 121.57 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2.30 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2522 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 45.80 രൂപയാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 55.46 ശതമാനമാണ്.

അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.04 ശതമാനം നേട്ടത്തോടെ 539.75 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 3.04 ശതമാനം വർധനയോടെ 282.90 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.78 ശതമാനം ഉയർന്ന് 219.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.60 ശതമാനം നേട്ടം നൽകി. ഹാരിസൺസ് മലയാള ഓഹരികൾ 1.57 ശതമാനം ഉയർന്ന് 235.49 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 0.38 ശതമാനം നേട്ടം നൽകി. ധനലക്ഷ്മി ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ 41.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 0.37 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.63 ശതമാനവും സിഎസ്ബി ബാങ്ക് 1.23 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.97 ശതമാനം താഴ്ന്ന് 2744.65 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.11 ശതമാനം നഷ്ടത്തോടെ 37.20 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.96 ശതമാനം നഷ്ടം നൽകി 291.45 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 0.94 ശതമാനം താഴ്ന്ന് 462.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.