image

21 Oct 2024 2:12 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുത്തനെ ഇടിഞ്ഞ് ജിയോജിത് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുത്തനെ ഇടിഞ്ഞ് ജിയോജിത് ഓഹരികൾ
X

Summary

  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.52 ശതമാനം നേട്ടത്തിൽ
  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 4.95 ശതമാനം താഴ്ന്നു


ഒക്ടോബർ 21-ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുത്തനെ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.71 ശതമാനം ഇടിഞ്ഞ ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 133.36 രൂപയിലാണ്. ഏകദേശം 10.33 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത് ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3945 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 159.37 രൂപയും താഴ്ന്ന വില 46.10 രൂപയുമാണ്.

മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 4.95 ശതമാനം താഴ്ന്ന് 356.10 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 4.85 ശതമാനം നഷ്ടത്തോടെ 485.05 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 4.16 ശതമാനം ഇടിവിൽ 146.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 3.63 ശതമാനം നഷ്ടം നൽകി 465.10 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 3.46 ശതമാനം ഇടിഞ്ഞ് 186.97 രൂപയിലെത്തി.

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.52 ശതമാനം നേട്ടത്തോടെ 2455 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.90 ശതമാനം കുതിപ്പോടെ 510.30 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.29 ശതമാനം ഉയർന്ന് 45.39 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.72 ശതമാനം വർധനയോടെ 428.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.