image

2 April 2024 12:40 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ജിയോജിത്, മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ജിയോജിത്, മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ
X

Summary

  • കൊച്ചിൻ ഷിപ്പ് യർഡ് ഓഹരികൾ നേട്ടം തുടരുന്നു
  • ഇടിവിലായിരുന്ന കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഉയർന്നു
  • പോപ്പുലർ ഓഹരികൾ 1.11 ശതമാനം താഴ്ന്നു


ഏപ്രിൽ രണ്ടിലെ വ്യാപരത്തിൽ മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.18 ശതമാനം ഉയർന്ന ഓഹരികൾ 226.20 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസം ഓഹരികൾ 5.66 ശതമാനവും ഉയർന്നിരുന്നു. ലിസ്റ്റിംഗിന് ശേഷം ഇതുവരെ ഓഹരികൾ ഇടിഞ്ഞത് 23.34 ശതമാനമാണ്. ഏകദേശം 10.82 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3597 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 281 രൂപയ്മ് താഴ്ന്നത് 196.60 രൂപയുമാണ്.

ജിയോജിത് ഓഹരികളും ഇന്നത്തെ വ്യപാരത്തിൽ കുതിപ്പ് തുടർന്നു. മുൻ ദിവസം 9.11 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് 8.85 ശതമാനം ഉയർന്നു. ഓഹരികളുടെ ക്ലോസിങ് വില 76.25 രൂപ. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 90 രൂപയും താഴ്ന്ന വില 39.15 രൂപയുമാണ്.

കൊച്ചിൻ ഷിപ്പ് യർഡ് ഓഹരികൾ നേട്ടം തുടരുന്നു, 1.73 ശതമാനം ഉയർന്ന ഓഹരികൾ 985.05 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 1.34 ശതമാനം നേട്ടം നൽകി 675.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.07 ശതമാനം വർദ്ധനവോടെ 183.85 രൂപയിലെത്തി. ഇടിവിലായിരുന്ന കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.63 ശതമാനം ഉയർന്ന് 428.6 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.03 ശതമാനം നേട്ടം നൽകി.



ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 4.91 ശതമാനവും സിഎസ്ബി ബാങ്ക് 3.09 ശതമാനവും ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 1.82 ശതമാനവും ഫെഡറൽ ബാങ്ക് 1.12 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 3.75 ശതമാനം താഴ്ന്ന് 28.20 രൂപയിൽ ക്ലോസ് ചെയ്തു.

പോപ്പുലർ ഓഹരികൾ 1.11 ശതമാനം താഴ്ന്ന് 257.95 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 1.25 ശതമാനം ഇടിഞ്ഞ് 170.45 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 2.20 ശതമാനം ഇടഞ്ഞ് 263.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവോടെ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ക്ലോസ് ചെയ്തു.