3 Sep 2024 12:59 PM GMT
Summary
- കിറ്റെക്സ് ഓഹരികൾ 9.99 ശതമാനം ഉയർന്നു
- ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് അര ശതമാനം നേട്ടത്തിൽ
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 5.44 ശതമാനം നഷ്ടത്തിൽ
സെപ്റ്റംബർ മൂന്നിലെ വ്യാപാരത്തിൽ ജിജോജിത് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയിലെത്തി. ഇൻട്രാഡേ വ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 162.75 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 15.62 ശതമാനം ഉയർന്ന ഓഹരികൾ 157.13 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 2.63 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3254 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 50.20 രൂപയാണ്.
കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 9 .99 ശതമാനം ഉയർന്ന് 401.70 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 3.26 ശതമാനം നേട്ടത്തോടെ 503.80 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 2.47 ശതമാനം കുതിപ്പോടെ 464.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.47 ശതമാനം നേട്ടം നൽകി 650.85 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.61 ശതമാനം വർധനയോടെ 1881.20 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് അര ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.28 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.10 ശതമാനവും ഉയർന്നു. ഫെഡറൽ ബാങ്ക് 0.06 ശതമാനവും സിഎസ്ബി ബാങ്ക് 1.10 ശതമാനവും ഇടിഞ്ഞു.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 5.44 ശതമാനം നഷ്ടത്തോടെ 2573 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.07 ശതമാനം ഇടിവിൽ 320 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 0.58 ശതമാനം താഴ്ന്ന് 319 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഓഹരികൾ 0.47 ശതമാനം ഇടിഞ്ഞ് 400.30 രൂപയിലെത്തി.