28 Aug 2024 12:40 PM GMT
Summary
- ഫിലിപ്സ് കാർബൺ ഓഹരികൾ 4.99 ശതമാനം നേട്ടത്തിൽ
- ധനലക്ഷ്മി ബാങ്ക് നേരിയ ഇടിവിൽ
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 4.16 ശതമാനം ഇടിവിൽ
ഓഗസ്റ്റ് 28ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 132 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.06 ശതമാനം ഉയർന്ന ഓഹരികൾ 128.68 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം ഒരു കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2927 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 50.20 രൂപയാണ്.
ഫിലിപ്സ് കാർബൺ ഓഹരികൾ 4.99 ശതമാനം നേട്ടത്തോടെ 489.10 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 0.52 ശതമാനം കുതിപ്പോടെ 44.71 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 0.42 ശതമാനം ഉയർന്ന് 368.72 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 0.13 ശതമാനം നേട്ടം നൽകി 232.70 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് നേരിയ ഇടിവിൽ 39.65 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.03 ശതമാനവും സിഎസ്ബി ബാങ്ക് 0.22 ശതമാനവും ഫെഡറൽ ബാങ്ക് 0.69 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.88 ശതമാനവും ഇടിഞ്ഞു.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 4.16 ശതമാനം നഷ്ടത്തോടെ 2805 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 2.94 ശതമാനം താഴ്ന്ന് 231.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 2.44 ശതമാനം ഇടിവിൽ 460.15 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.34 ശതമാനം നഷ്ടം നൽകി 325.35 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.28 ശതമാനം ഇടിഞ്ഞ് 2012.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.