image

5 Jun 2024 12:50 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; തകർത്താടി ഫെഡറൽ ബാങ്ക് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; തകർത്താടി ഫെഡറൽ ബാങ്ക് ഓഹരികൾ
X

Summary

  • ജിയോജിത് ഓഹരികൾ 9.35 ശതമാനം ഉയർന്നു
  • സൗത്ത് ഇന്ത്യൻ ബാങ്ക് 4.94 ശതമാനം ഉയർന്ന് 26.55 രൂപയിലെത്തി
  • കരകയറാതെ കൊച്ചിൻ ഷിപ്പ് യാർഡ്


ജൂൺ അഞ്ചിലെ വ്യാപാരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.37 ശതമാനം ഉയർന്ന ഓഹരികൾ 166.05 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 3.96 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 40,037 രൂപ കടന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 170.30 രൂപയും താഴ്ന്ന വില 121 രൂപയുമാണ്.

ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 9.35 ശതമാനം ഉയർന്ന് 92.35 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 6.31 ശതമാനം നേട്ടം നൽകി 402.55 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 6.11 ശതമാനം വർധനയോടെ 1747.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 5.38 ശതമാനം നേട്ടത്തോടെ 168.50 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.51 ശതമാനം ഉയർന്നു. പോപ്പുലർ ഓഹരികൾ നേട്ടത്തിലെത്തി, 2.91 ശതമാനം ഉയർന്ന ഓഹരികൾ 215.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 2.79 ശതമാനം നേട്ടത്തോടെ 656.05 രൂപയിൽ ക്ലോസ് ചെയ്തു.


മറ്റു ബാങ്കിങ് ഓഹരികളികൾ സൗത്ത് ഇന്ത്യൻ ബാങ്ക് 4.94 ശതമാനം ഉയർന്ന് 26.55 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 4.92 ശതമാനം 41.55 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 2.38 ശതമാനം വർധനയോടെ 332.80 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.35 ശതമാനം നേട്ടം നൽകി 52.60 രൂപയിലെത്തി.

കരകയറാതെ കൊച്ചിൻ ഷിപ്പ് യാർഡ്, ഓഹരികൾ ഇന്നത്തെ വ്യാപാരത്തിലും 7.02 ശതമാനം ഇടിഞ്ഞ് 1684.55 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 3.36 ശതമാനം താഴ്ന്നു. നിറ്റാ ജെലാറ്റിൻ ഓഹരികൾ 0.22 ശതമാനവും കേരള ആയുർവേദ ഓഹരികൾ 0.13 ശതമാനവും ഇടിഞ്ഞു.