30 May 2024 12:46 PM GMT
Summary
- വണ്ടർലാ ഓഹരികൾ നേരിയ നേട്ടത്തോടെ 849.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു
- നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിഞ്ഞു
- സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.85 ശതമാനം നഷ്ടം നൽകി 26.55 രൂപയിലെത്തി
മെയ് 30ലെ വ്യാപാരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ കുതിച്ചു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അര ശതമാനം ഉയർന്ന ഓഹരികൾ 160.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 162 രൂപയാണ്. ഏകദേശം 85 ലക്ഷം ഓഹരികളുടെ വ്യാപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 38,904 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 170.30 രൂപയാണ്. നിലവിലെ വ്യാപാര വിലയിൽ നിന്നും 7.70 രൂപ മാത്രം അകലെ. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 121 രൂപ. കഴിഞ്ഞ മാസം 8.26 ശതമാനം ഉയർന്ന ഓഹരികൾ ഈ മാസം നൽകിയത് 1.41 ശതമാനം നഷ്ടമാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 2.66 ശതമാനം നേട്ടമാണ്.
മറ്റു ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.91 ശതമാനം താഴ്ന്ന് 331.05 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.39 ശതമാനം ഇടിഞ്ഞ് 53.25 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 1.67 ശതമാനം നഷ്ടത്തോടെ 41.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.85 ശതമാനം നഷ്ടം നൽകി 26.55 രൂപയിലെത്തി.
നിറ്റാ ജലാറ്റിൻ ഇന്ത്യ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.25 ശതമാനം ഉയർന്ന് 841 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 0.76 ശതമാനം വർധനയോടെ 39.70 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ നേരിയ നേട്ടത്തോടെ 849.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരിയ്ക്കൽ മാറ്റങ്ങളൊന്നുമില്ലാതെ 272.70 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നത്തെ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ, 6.42 ശതമാനം ഇടിഞ്ഞ ഓഹരികൾ 277 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 3.73 ശതമാനം താഴ്ന്ന് 1674 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിഞ്ഞു, 3.02 ശതമാനം ഇടിഞ്ഞ ഓഹരികൾ 1957.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.52 ശതമാനം നഷ്ടത്തോടെ 384.85 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.24 ശതമാനം താഴ്ന്ന് 167.95 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ ഇടിവോടെ മുത്തൂറ്റ് മൈക്രോഫിൻ, ജിയോജിത് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.