image

29 Oct 2024 1:24 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഫെഡറൽ ബാങ്ക്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഫെഡറൽ ബാങ്ക്
X

Summary

  • മണപ്പുറം ഫിനാൻസ് ഓഹരികൾ 4.99 ശതമാനം കുതിപ്പിൽ
  • നേട്ടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
  • ആസ്റ്റൺ ട്രെഡ്‍സ് ഓഹരികൾ 2.24 ശതമാനം നഷ്ടത്തിൽ


ഒക്ടോബർ 29-ലെ വ്യാപാരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മികച്ച രണ്ടാം പാദഫലം റിപ്പോർട്ട് ചെയ്തതോടെ ഓഹരികൾ കുതിച്ചു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.49 ശതമാനം ഉയർന്ന ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 200.70 രൂപയിലാണ്. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 201.42 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 206.59 രൂപയും താഴ്ന്ന വില 137.25 രൂപയുമാണ്. ഏകദേശം 6.79 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 45,300 കോടി രൂപയിലെത്തി.

മണപ്പുറം ഫിനാൻസ് ഓഹരികൾ 4.99 ശതമാനം കുതിപ്പോടെ 155.89 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 4.60 ശതമാനം നേട്ടത്തോടെ 538.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 3.17 ശതമാനം വർധനയോടെ 426.85 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.96 ശതമാനം ഉയർന്ന് 1402 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.60 ശതമാനം നേട്ടം നൽകി 499.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ആസ്റ്റൺ ട്രെഡ്‍സ് ഓഹരികൾ 2.24 ശതമാനം നഷ്ടത്തോടെ 43.98 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 1.97 ശതമാനം ഇടിവിൽ 260.60 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.82 ശതമാനം താഴ്ന്ന് 430.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 1.73 ശതമാനം നഷ്ടം നൽകി 123.35 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.66 ശതമാനം ഇടിഞ്ഞ് 2351 രൂപയിൽ ക്ലോസ് ചെയ്തു.