image

25 July 2024 1:47 PM GMT

Stock Market Updates

കേരളം കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ ഫെഡറൽ ബാങ്ക്

Ahammed Rameez Y

കേരളം കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ ഫെഡറൽ ബാങ്ക്
X

Summary

  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.82 ശതമാനം ഇടിഞ്ഞു
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.67 ശതമാനം നേട്ടത്തിൽ
  • ഹാരിസൺസ് മലയാളം ഓഹരികൾ 1.41 ശതമാനം ഉയർന്നു


ജൂലൈ 25ലെ വ്യാപാരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ സർവ്വകാല ഉയരമായ 205.15 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.71 ശതമാനം ഉയർന്ന് ഓഹരികൾ 204.67 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2.61 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 47,239 കോടി രൂപയിലെത്തി. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 15.47 ശതമാനം നേട്ടമാണ്. നടപ്പ് വര്ഷം ഇതുവരെ ഓഹരികൾ ഉയർന്നത് 31 ശതമാനത്തിലധികം. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 130.50 രൂപയാണ്.

മറ്റു ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.67 ശതമാനം നേട്ടത്തോടെ 51.41 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 0.42 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.04 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.66 ശതമാനവും ഇടിഞ്ഞു.

ഹാരിസൺസ് മലയാളം ഓഹരികൾ 1.41 ശതമാനം ഉയർന്ന് 234.46 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.51 ശതമാനം നേട്ടത്തോടെ 325.55 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ഒരു ശതമാനം വർധനയോടെ 243.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.92 ശതമാനം നേട്ടം നൽകി 333.65 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.82 ശതമാനം ഇടിവിൽ 2461.75 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 204.67 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 2.55 ശതമാനം നഷ്ടത്തോടെ 237.46 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.31 ശതമാനം ഇടിഞ്ഞ് 573.7 രൂപയിലെത്തി.