14 March 2024 12:21 PM GMT
Summary
- നഷ്ടത്തിലായിരുന്ന ഫിലിപ്സ് കാർബൺ ഓഹരികളും മികച്ച പ്രകടനത്തിൽ
- മിന്നും പ്രകടനത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ
- ഇടിവ് തുടർന്ന് കേരളം ആയുർവേദ ഓഹരികൾ
മാർച്ച് 14ലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് ഫാക്ട് ഓഹരികൾ. ഇടിവ് തുടർന്നിരുന്ന ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 13.68 ശതമാനം ഉയർന്ന് 674.60 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 10.31 ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 38,523 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്നത് 192 രൂപയുമാണ്. ഒരു മാസത്തിനിടെ ഓഹരികൾ 12 ശതമാനത്തിലധികം ഇടിഞ്ഞു.
മിന്നും പ്രകടനത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ. വ്യാപാരവസാനം ഓഹരികൾ 10.06 ശതമാനം നേട്ടത്തോടെ 804.30 രൂപയിൽ ക്ലോസ് ചെയ്തു. നഷ്ടത്തിലായിരുന്ന ഫിലിപ്സ് കാർബൺ ഓഹരികളും മികച്ച പ്രകടനമാണ് നടത്തിയത്. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10 ശതമാനം ഉയർന്ന് 254.10 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥപനമായ ജിയോജിത് ഓഹരികൾ 5.80 ശതമാനം നേട്ടം നൽകി. വണ്ടർലാ ഓഹരികൾ 5.35 ശതമാനം ഉയർന്ന് 881.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ നിന്ന് സിഎസ്ബി ബാങ്ക് 5.18 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.17 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 3.81 ശതമാനവും ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 1.88 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് ഓഹരികൾ 1.65 ശതമാനം ഇടിഞ്ഞു.
വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ അഞ്ചു ശതമാനം ഇടിഞ്ഞ് 161.50 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ. ഓഹരികൾ 4.26 ശതമാനം താഴ്ന്ന് 270.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 1.10 ശതമാനം ഇടിഞ്ഞ് ക്ലോസ് ചെയ്തു.