image

12 March 2024 11:57 AM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ
X

Summary

  • മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.18 ശതമാനം നേട്ടമുണ്ടാക്കി
  • കുത്തനെ ഇടിഞ്ഞ് ധനലക്ഷ്മി ബാങ്ക് ഓഹരികൾ
  • കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.78 ശതമാനം താഴ്ന്നു


മാർച്ച് 12 ലെ വ്യാപാരവസാനം ഫാക്ട് ഓഹരികൾ ഇടിവ് തുടർന്നു. മുൻ ദിവസത്തെ ക്ലോസിംഗ് വിലയിൽ നിന്നും 4.48 ശതമാനം താഴ്ന്ന ഓഹരികൾ 653.40 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ മാസം ഓഹരികൾ 17 ശതമാനമാണ് ഇടിഞ്ഞത്. ഈ മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ 8.74 ശതമാനം താഴ്ന്നു. ഏകദേശം 2.47 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 44,266 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്നത് 192 രൂപയുമാണ്.

ഇന്നത്തെ വ്യാപാരത്തിൽ മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.18 ശതമാനം നേട്ടമുണ്ടാക്കി. ഓഹരികൾ 169.55 രൂപയിൽ ക്ലോസ് ചെയ്തു. ഗുജറാത്ത് ഇൻജക്റ്റ് കേരള ഓഹരികൾ മാറ്റങ്ങളൊന്നുമില്ലാതെ 13.50 രൂപയിൽ തന്നെ തുടർന്നു.

ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് ഓഹരികൾ 1.28 ശതമാനം താഴ്ന്ന് 354.80 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 2.53 ശതമാനം ഇടിഞ്ഞ് 151.75 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.64 ശതമാനത്തിന്റെ ഇടിവോടെ 27.70 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ 3.53 ശതമാനം താഴ്ന്നു. കുത്തനെ ഇടിഞ്ഞ് ധനലക്ഷ്മി ബാങ്ക് ഓഹരികൾ. ഓഹരികൾ 4.98 ശതമാനം താഴ്ന്ന് 42.95 രൂപയിൽ ക്ലോസ് ചെയ്തു.

കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.78 ശതമാനം താഴ്ന്ന് 206.40 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 3.73 ശതമാനം ഇടിഞ്ഞ് 381.50 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.57 ശതമാനത്തിന്റെ ഇടിവോടെ 818.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ 2.87 ശതമാനം നഷ്ടത്തിൽ 892.10 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ മൂന്നു ശതമാനത്തോളം താഴ്ന്നു. നേരിയ ഇടിവോടെ അപ്പോളോ ടയേഴ്‌സ് ഓഹരികളും വ്യാപാരം അവസാനിപ്പിച്ചു.