image

29 Nov 2024 1:31 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഫാക്ട് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഫാക്ട് ഓഹരികൾ
X

Summary

  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.64 ശതമാനം ഉയർന്നു
  • മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ രണ്ട് ശതമാനം ഇടിവിൽ
  • കൊച്ചിൻ മിനറൽസ് ഓഹരികൾ 1.07 ശതമാനം നഷ്ടം നൽകി


കേരള കമ്പനികളിൽ ഫാക്ട് ഓഹരികളാണ് മികച്ച നേട്ടം രേഖപ്പെടുത്തിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 12.08 ശതമാനം ഉയർന്ന ഓഹരികൾ 1003.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 94.62 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 57,858 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആർച്ചയിലെ ഉയർന്ന വില 1187 രൂപയും താഴ്ന്ന വില 572.60 രൂപയുമാണ്.

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.64 ശതമാനം കുതിപ്പോടെ 2460 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.37 ശതമാനം വർധനയോടെ 724.45 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.30 ശതമാനം നേട്ടത്തോടെ 499.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 2.28 ശതമാനം ഉയർന്ന് 251.10 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.22 ശതമാനം നേട്ടം നൽകി 311 രൂപയിൽ ക്ലോസ് ചെയ്തു.

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ രണ്ട് ശതമാനം നഷ്ടത്തോടെ 187.82 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ രണ്ട് ശതമാനം ഇടിവിൽ 118.76 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 1.70 ശതമാനം താഴ്ന്ന് 828.90 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.07 ശതമാനം നഷ്ടം നൽകി 366.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 0.80 ശതമാനം ഇടിവോടെ 416.95 ക്ലോസ് ചെയ്തു.