image

14 Nov 2024 1:55 PM GMT

Stock Market Updates

കേരള കമ്പനികളിൽ ഇന്ന്; കുത്തനെ ഇടിഞ്ഞ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാക്

Ahammed Rameez Y

കേരള കമ്പനികളിൽ ഇന്ന്; കുത്തനെ ഇടിഞ്ഞ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാക്
X

Summary

  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.72 ശതമാനം താഴ്ന്നു
  • സിഎസ്ബി ബാങ്ക് ഓഹരികൾ 2.96 ശതമാനം ഇടിഞ്ഞു
  • കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം നേട്ടം നൽകി


നവംബർ 14-ലെ വ്യാപാരത്തിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. സെപ്തംബർ പാദത്തിൽ 190 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തത് ഓഹരികളുടെ ഇടിവിന് കാരണമായി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.16 ശതമാനം ഇടിഞ്ഞ ഓഹരികൾ 39.04 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 31.82 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2166 കോടി രൂപയിലെത്തി. ഓഹരികളുടെ 52 അർച്ചയിലെ ഉയർന്ന വില 82.40 രൂപയും താഴ്ന്ന വില 38.15 രൂപയുമാണ്.

സിഎസ്ബി ബാങ്ക് ഓഹരികൾ 2.96 ശതമാനം നഷ്ടത്തോടെ 299.60 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.72 ശതമാനം ഇടിവിൽ 348.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.47 ശതമാനം താഴ്ന്ന് 653.90 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 1.99 ശതമാനം നഷ്ടത്തിൽ 269 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.56 ശതമാനം ഇടിവോടെ 155.63 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം കുതിപ്പോടെ 608.40 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 4.27 ശതമാനം നേട്ടത്തോടെ 270.05 രൂപയിൽ ക്ലോസ് ചെയ്തു. ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 4.13 ശതമാനം വർധനയോടെ 166.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 4.10 ശതമാനം ഉയർന്ന് 475.30 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ് ഓഹരികൾ 3.35 ശതമാനം നേട്ടം നൽകി 196.96 രൂപയിൽ ക്ലോസ് ചെയ്തു.