31 July 2024 12:59 PM GMT
Summary
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 3.75 ശതമാനം നേട്ടം നൽകി
- ഹാരിസൺസ് മലയാളം ഓഹരികൾ 2.60 ഇടിഞ്ഞു
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.17 ശതമാനംതാഴ്ന്നു
ജൂലൈ 31ലെ വ്യാപാരത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.50 ശതമാനം ഉയർന്ന് 51.69 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 19.30 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2649 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 82.40 രൂപയും താഴ്ന്ന വില 49 രൂപയുമാണ്.
മറ്റു ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.22 ശതമാനവും സിഎസ്ബി ബാങ്ക് 0.68 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.80 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.55 ശതമാനവും ഇടിഞ്ഞു.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപരത്തിൽ 3.75 ശതമാനം നേട്ടത്തോടെ 2650 രൂപയിലെത്തി. ഇത് ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വിലയാണ്. ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ 3.07 ശതമാനം വർധനയോടെ 45.99 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.01 ശതമാനം ഉയർന്ന് 245.19 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.64 ശതമാനം നേട്ടം നൽകി 1838.10 രൂപയിലെത്തി.
ഹാരിസൺസ് മലയാളം ഓഹരികൾ 2.60 ശതമാനം നഷ്ടത്തോടെ 251.82 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.17 ശതമാനം ഇടിഞ്ഞ് 2620.15 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 2.15 ശതമാനം താഴ്ന്ന് 110.39 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.02 ശതമാനം നഷ്ടം നൽകി 325.25 രൂപയിലെത്തി.