image

17 Oct 2024 2:22 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ ധനലക്ഷ്മി ബാങ്ക്

Ahammed Rameez Y

Kerala Stocks
X

Summary

  • സിഎസ്ബി ബാങ്ക് ഓഹരികൾ 1.02 ശതമാനം ഉയർന്നു
  • ജിയോജിത് ഓഹരികൾ 2.72 ശതമാനം നേട്ടത്തിൽ
  • കിറ്റെക്സ് ഓഹരികൾ 4.81 ശതമാനം നഷ്ടത്തിൽ


ഒക്ടോബർ 17-ലെ വ്യാപാരത്തിൽ ധനലക്ഷ്മി ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.92 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 37.03 രൂപയിൽ. ഏകദേശം 32.52 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 909 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 59 രൂപയും താഴ്ന്ന വില 26.25 രൂപയുമാണ്.

മറ്റു ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് ഓഹരികൾ 1.02 ശതമാനം കുതിപ്പോടെ 311.75 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.41 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.29 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.53 ശതമാനവും ഇടിഞ്ഞു.

ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.72 ശതമാനം നേട്ടത്തോടെ 148.25 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.46 ശതമാനം വർധനയോടെ 381.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 2 ശതമാനം ഉയർന്ന് 295.80 രൂപയിൽ ക്ലോസ് ചെയ്തു.

കിറ്റെക്സ് ഓഹരികൾ 4.81 ശതമാനം നഷ്ടത്തോടെ 508.75 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 3.95 ശതമാനം ഇടിവിൽ 480.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 3.11 ശതമാനം താഴ്ന്ന് 728.05 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.80 ശതമാനം ഇടിഞ്ഞ് 504.25 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 2.71 ശതമാനം നഷ്ടം നൽകി 195.87 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.