image

26 July 2024 12:00 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: അടിച്ച് കേറി ധനലക്ഷ്മി ബാങ്ക്

Ahammed Rameez Y

Kerala Stocks
X

Summary

  • സൗത്ത് ഇന്ത്യൻ ബാങ്ക് 0.60 ശതമാനം ഉയർന്നു
  • മണപ്പുറം ഫിനാൻസ് ഓഹരികൾ 4.07 ശതമാനം നേട്ടം നൽകി
  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.03 ശതമാനം ഇടിഞ്ഞു


ജൂലൈ 26ലെ വ്യാപാരത്തിൽ ധനലക്ഷ്മി ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 43.13 രൂപയാണ്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.82 ശതമാനം ഉയർന്ന ഓഹരികൾ 43.06 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 59 രൂപയും താഴ്ന്ന വില 20.35 രൂപയുമാണ്. ഏകദേശം 48.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1035 കോടി രൂപയിലെത്തി. ഈ ആഴ്‌ചയിൽ ഓഹരികൾ ഉയർന്നത് 6.82 ശതമാനമാണ്. നടപ്പ് വർഷം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 40.49 ശതമാനം നേട്ടമാണ്.

മറ്റു ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 0.60 ശതമാനം ഉയർന്ന് 26.90 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 0.53 ശതമാനം നേട്ടത്തോടെ 358.20 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ നേട്ടത്തോടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 51.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 3.26 ശതമാനം ഇടിഞ്ഞ് 198 രൂപയിലെത്തി.

മണപ്പുറം ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.07 ശതമാനം ഉയർന്ന് 212.99 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 2.77 ശതമാനം വർധനയോടെ 231.25 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.50 ശതമാനം നേട്ടത്തോടെ 550.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ 2.49 ശതമാനം ഉയർന്നതോടെ 930.90 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 2.34 ശതമാനം നേട്ടം നൽകി 1783.20 രൂപയിൽ ക്ലോസ് ചെയ്തു.

കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.03 ശതമാനം താഴ്ന്ന് 567.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ് ഓഹരികൾ 1.21 ശതമാനം നഷ്ടത്തോടെ 156.30 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 1.78 ശതമാനം ഇടിവിൽ 452 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 2.55 ശതമാനം നഷ്ടം നൽകി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 5.18 ശതമാനം ഇടിഞ്ഞ് 39.21 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.