image

23 Jan 2024 11:48 AM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; നേട്ടം തുടർന്ന് ധനലക്ഷ്മി ബാങ്ക്

Ahammed Rameez Y

kerala companies today, dhanalakshmi bank followed the gains
X

Summary

  • സൗത്ത് ഇന്ത്യൻ ബാങ്ക് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • ഇടിവ് തുടരുകയാണ് വണ്ടർലാ ഹോളിഡേയ്‌സ്
  • ഗുജറാത്ത് ഇൻജെക്ട ഓഹരികൾ അഞ്ചു ശതമാനം ഉയർന്നു


ജനുവരി 23ലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് ധനലക്ഷ്മി ബാങ്ക് ഓഹരികൾ. എങ്കിലും, മികച്ച നേട്ടം നൽകിയ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലായിരുന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും വ്യാപാരമധ്യേ ഓഹരികൾ 8.86 ശതമാനം ഉയർന്ന് 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 50.35 രൂപയിലെത്തിയിരുന്നു. വ്യപാരവസാനം ഓഹരികൾ 1.19 ശതമാനം ഇടിവോടെ 45.70 രൂപയിൽ ക്ലോസ് ചെയ്തു.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളും ഇന്നത്തെ ഇടവ്യപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 32.25 രൂപയിലെത്തി. ഏകദേശം 9.43 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെ 30.75 രൂപയിൽ ക്ലോസ് ചെയ്തു.

ഗുജറാത്ത് ഇൻജെക്ട ഓഹരികൾ അഞ്ചു ശതമാനം നേട്ടത്തോടെ 15.76 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇത് തന്നെയാണ് ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില. ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരായതിൽ 0.12 ശതമാനം ഉയർന്നു. ഓഹരികളുടെ ക്ലോസിംഗ് വില 81.65 രൂപ.

ബാങ്കിങ് ഓഹരികളിൽ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.12 ശതമാനവും സിഎസ്ബി ബാങ്ക് 3.39 ശതമാനവും ഫെഡറൽ ബാങ്ക് 3.64 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഇടിവ് തുടരുകയാണ് വണ്ടർലാ ഹോളിഡേയ്‌സ്. ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 4.68 ശതമാനം താഴ്ന്ന് 828.45 രൂപയിലെത്തി. മണപ്പുറം ഫൈനാൻവെ ഓഹരികൾ 4.37 ശതമാനം ഇടിഞ്ഞു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 3.36 ശതമാനം ഇടിവിൽ. മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ 2.63 ശതമാനം താഴ്ന്നു 231.15 രൂപയിൽ വ്യാപാരം നിർത്തി.