3 Jun 2024 12:58 PM GMT
Summary
- സൗത്ത് ഇന്ത്യൻ ബാങ്ക് 2.97 ശതമാനം ഉയർന്ന് 27.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു
- മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.31% ഉയർന്നു
- പോപ്പുലർ ഓഹരികൾ 1.51 ശതമാനം നഷ്ടം നൽകി
ഭരണത്തുടർച്ച പ്രവചിച്ചുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ആദ്യഘട്ട വ്യാപാരം മുതൽ തന്നെ വിപണി കുതിപ്പിലായിരുന്നു. ലിസ്റ്റ് ചെയ്തിട്ടുള്ള കേരള കമ്പനികളുടെ ഓഹരികളിലും ഈ കുതിപ്പ് ദൃശ്യമായിരുന്നു. ഇന്നത്തെ വ്യാപാരത്തിൽ സിഎസ്ബി ബാങ്ക് ഓഹരികൾ നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.52 ശതമാനം ഉയർന്ന ഓഹരികൾ 344.70 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 346.65 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 422.25 രൂപയും താഴ്ന്ന വില 263.10 രൂപയുമാണ്. ഏകദേശം 5.73 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത് . ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 5718 കോടി രൂപയിലെത്തി.
മറ്റു ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 2.97 ശതമാനം ഉയർന്ന് 27.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 1.42 ശതമാനത്തിന്റെ നേട്ടത്തോടെ 164.35 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാക് 1.42 ശതമാനം ഉയർന്നു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ നേരിയ നേട്ടത്തിലെത്തി.
മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.31 ശതമാനം ഉയർന്ന് 295.60 രൂപയിലെത്തി. ഫാക്ട് ഓഹരികളും കുതിച്ചു, 4.05 ശതമാനം ഉയർന്ന ഓഹരികൾ 701.75 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.36 ശതമാനം നേട്ടം നൽകി 2013 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.85 ശതമാനം ഉയർന്ന് 173.45 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.84 ശതമാനം നേട്ടത്തോടെ 476.65 രൂപയിൽ ക്ലോസ് ചെയ്തു.
ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.43 ശതമാനം താഴ്ന്ന് 355.10 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 1.51 ശതമാനം നഷ്ടം നൽകി 218.60 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 4.90 ശതമാനം ഇടിഞ്ഞു. ജിയോജിത് ഓഹരികൾ ഒരു ശതമാനത്തോളം താഴ്ന്നു. കിറ്റെക്സ് ഓഹരികൾ 0.79 ശതമാനം നഷ്ടത്തോടെ 200.30 രൂപയിലെത്തി.